NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ കളിയാട്ട മഹോത്സവം നാളെ (വെള്ളി) : ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി 

1 min read

file

മൂന്നിയൂർ കളിയാട്ട മഹോത്സവം നാളെ (വെള്ളി) : ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

1) കോഴിക്കോട് ഭാഗത്തുനിന്നും വന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും വെളിമുക്ക് എന്ന സ്ഥലത്തുനിന്നും ഹൈവേ റോഡിലൂടെ കയറി വി കെ പടി വഴി  – മമ്പുറം – തിരൂരങ്ങാടി- കക്കാട് വഴി തൃശ്ശൂർ ഭാഗത്തേക്കും

2) തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും കക്കാട് ജംഗ്ഷനിൽ നിന്നും  തിരൂരങ്ങാടി  മമ്പുറം വികെ പടി  വഴി നാഷണൽ ഹൈവേയിൽ എത്തിച്ചേർന്ന് കോഴിക്കോട് ഭാഗത്തേക്കും,.

3) കാലിക്കറ്റ് എയർപോർട്ടിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊളപ്പുറം ജംഗ്ഷനിൽ വന്ന് പനംമ്പുഴ റോഡ് വഴി കൂരിയാട്-  കക്കാട് വഴി തൃശ്ശൂർ ഭാഗത്തേക്കും

4) തൃശ്ശൂർ ഭാഗത്തുനിന്നും കാലിക്കറ്റ് എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾ കക്കാട് ജംഗ്ഷനിൽ നിന്നും  ചെമ്മാട് പരപ്പനങ്ങാടി റോഡിലേക്ക് തിരിഞ്ഞ് മമ്പുറം – വികെ പടി – കൊളപ്പുറം വഴിയും പോവേണ്ടതാണ്.

5) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ കാരിയാട് പാലം മുതല്‍ തലപ്പാറ വരെ വാഹന ഗതാഗതവും റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതുമാണ്

6) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ ആലിന്‍ചുവട് മുതല്‍ തലപ്പാറ വരെയുള്ള വാഹന ഗതാഗതവും റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതുമാണ്

7) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ വെളിമുക്ക് മുതല്‍ വലിയപറമ്പ് വരെയുള്ള സര്‍വ്വീസ് റോഡുകള്‍ വാഹനഗതാഗതത്തിന് അനുവദിക്കുന്നതല്ല

8) ഉല്‍സവത്തിന് വരുന്ന വാഹനങ്ങള്‍ വെളിമുക്ക് മുതല്‍ വലിയപറമ്പ് വരെയുള്ല കോഴിക്കോട് തൃശ്ശൂര്‍ ഹൈവേയുടെ കിഴക്കു ഭാഗം ഹൈവേയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!