പരപ്പനങ്ങാടിയില്‍ വാഹനാപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്സ് ഓട്ടോ ഇടിച്ചു മരിച്ചു.
പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 9.20 ന് പുത്തൻ പീടികയിൽ വെച്ചാണ് ആണ് അപകടം.
പരപ്പനങ്ങാടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുമ്പോൾ നായ കുറുകെ ചാടിയതിനാൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണ ശ്രീജിത്തിനെ പിറകിൽനിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.