മൂന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.


തിരൂരങ്ങാടി : മൂന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയുർ ചിനക്കൽ സ്വദേശി നരിക്കോട്ടു മേച്ചേരി അവറാൻ കുട്ടി ഹാജിയുടെ മകൻ മുനീറാണ് (45) മരിച്ചത്.
സൗദിയിലെ ജിദ്ദ ജിസാൻ റോഡിൽ അൽ ഖുസിൽ ഹോട്ടൽ ജീവനക്കാരനാണ്.
ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് റൂമിലേക്ക് നടന്ന് വരുമ്പോൾ സൗദി സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു.
മയ്യിത്ത് അൽ ഖുസിലെ ജൂനൂസ് ആശുപത്രിയിലാണ് ഉള്ളത്.
നിയമ നടപടികൾ പൂർത്തീകരിച്ച് അവിടെ തന്നെ മറവ് ചെയ്യാനാണ് കുടുംബം ആലോചിക്കുന്നത്
തെന്നല അറക്കൽ സ്വദേശിനി മച്ചിങ്ങൽ റാലിയയാണ് ഭാര്യ.
മക്കൾ: ആയിഷ ജൂഫ, മുഹമ്മദ് ജൂഹാൻ.
സഹോദരങ്ങൾ: റംലത്ത്, അഷ്‌റഫ്, സൗദ, മുസ്തഫ, അൻസാർ, ഫാസിൽ, സീനത്ത്, ഉനൈസ്. മാതാവ് ബീഫാത്തിമ.