പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.


പരപ്പനങ്ങാടിയിൽ ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (40) ആണ് മരിച്ചത്.
പരപ്പനങ്ങാടി ഇത്തിഹാദ് വള്ളവും ആനങ്ങാടി റുബിയാൻ വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നവാസ് വള്ളത്തിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്.