വള്ളിക്കുന്നില്‍ മധ്യവയസ്‌ക വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍


വള്ളിക്കുന്ന് : മധ്യവയസ്കയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
വള്ളിക്കുന്ന് ഹീറോസ് നഗറിൽ ചോപ്പൻകാവിന് സമീപം പരേതനായ കൊളകുന്നത്ത് സതീഷ് ബാബുവിൻ്റെ ഭാര്യ ശ്രീനിധി (50) യെയാണ് വീട്ടിൽ ബാത്റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
അമ്മ : മാലതി
മക്കൾ: ശ്രീ പ്രസാദ്, പരേതനായ ഹരിപ്രസാദ്,
സഹോദരങ്ങൾ : ശ്രീജിത്ത്, ശ്രീനാഥ്, ശ്രീവിദ്യ, ശ്രീദേവി.