അമിതമായ കോടതി ഫീസ് വർദ്ധനവ്: കേരളാ അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ പരപ്പനങ്ങാടിയിൽ പ്രതിഷേധ ദിനം ആചരിച്ചു


പരപ്പനങ്ങാടി : അമിതമായ കോടതി ഫീസ് വർദ്ധനവിനെതിരെ കേരളാ അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം പരപ്പനങ്ങാടി യൂണിറ്റിൽ പ്രതിഷേധ ദിനം ആചരിച്ചു.
പ്രതിഷേധ പ്രകടനത്തെ തുടർന്ന് കോടതി സമുച്ചയത്തിന് സമീപം നടന്ന പ്രതിഷേധ സംഗമം പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എൻ. മുഹമ്മദ് ഹനീഫ ഉത്ഘാടനം ചെയ്തു. അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
കോടതി ഫീസ് വർദ്ധനവ് പുന:പരിശോധിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വനജ വള്ളിയിൽ, ലോയേഴ്സ് ഫോറം അഖിലേന്ത്യാ എക്സിക്യൂട്ടീവ് അംഗം അഡ്വ.പി.പി. ഹാരിഫ്, ലോയേഴ്സ് കോൺഗ്രസ് പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. കെ.ടി. ബാലകൃഷ്ണൻ, എ.ഐ.എൽ.യു. പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി അഡ്വ. അജീഷ് എടപ്പയിൽ, അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് കെ. ബാബുരാജ്, സീനിയർ അഭിഭാഷകരായ അഡ്വ. കുഞ്ഞാലികുട്ടി കടകുളത്ത്, അഡ്വ. സി.പി. മുസ്തഫ, അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇബ്രാഹിം തലാഞ്ചേരി, യൂണിറ്റ് സെക്രട്ടറി കെ. മനോജ്, ട്രഷറർ സുനില. പി. എന്നിവർ സംസാരിച്ചു.