കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരി മില്ലിൽ തീപിടുത്തം : ടൺ കണക്കിന് ചകിരി നാരുകൾ കത്തിനശിച്ചു.

പ്രതീകാത്മക ചിത്രം

കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരി മില്ലിൽ തീപിടുത്തം : ടൺ കണക്കിന് ചകിരി നാരുകൾ കത്തിനശിച്ചു.
തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ പത്തൂർ ഡി ഫൈബ്രോഴ്സ് ചകിരി മില്ലിൽ തീപ്പിടുത്തം.
ടൺ കണക്കിന് ചകിരി നാരുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ശേഷമാണ് സംഭവം.
മില്ലിൻ്റെ കോമ്പൗണ്ടിൽ കയറ്റി അയക്കാനായി കൂട്ടിയിട്ട തുപ്പാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൊടിഞ്ഞി പി.സി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ്ചകിരി മിൽ.
നാട്ടുകാരും താനൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ആളപായമില്ല.