മത്സ്യബന്ധനത്തിനിടെ കടലിൽ വെച്ച് വള്ളിക്കുന്ന് സ്വദേശി മരിച്ചു


വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി മരണപ്പെട്ടു.
വള്ളിക്കുന്ന് സ്വദേശി നൗഫൽ വെള്ളോടത്ത് എന്നയാളാണ് മരിച്ചത്.
മീൻ പിടിക്കുന്നതിനിടെ ദേഹാസ്വസ്ഥത ഉണ്ടായെന്നാണ് വിവരം.
ഉടൻ തന്നെ കൂടെയുള്ളവർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.
മയ്യിത്ത് തിരുരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ.