പറമ്പിൽ പീടികയിൽ വൻ ലഹരി വേട്ട; യുവാവ് പിടിയിൽ


പറമ്പിൽ പീടിക: 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ലഹരിക്കടത്ത് യുവാവ് പിടിയിൽ.
തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂർ പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ വരപ്പാറ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.
പറമ്പിൽ പീടികയിലെ എച്ച്പി പെട്രോൾ പമ്പിന് എതിർവശത്ത് ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം.
മഫ്തിയിൽ എത്തിയ പോലീസിനെ കണ്ട പ്രതി സമീപത്തെ ബിൽഡിംഗിന്റെ മുകളിൽ കയറി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ, പിന്നാലെ പിന്തുടർന്ന പോലീസ് സാഹസികമായി ഇയാളെ പിടികൂടി.
സംഭവത്തിൽ ഒന്നിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന സൂചനയുണ്ട്. പിടികൂടിയ ലഹരിവസ്തു എം ഡി എം എ ആണോയെന്ന കാര്യത്തിൽ പോലീസ് പരിശോധന നടത്തുകയാണ്.