പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരപരിക്ക്.


പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരപരിക്ക്.
പരപ്പനങ്ങാടി : ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്.
കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്മാന്‍ (31) ആണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
പരപ്പനങ്ങാടി അയ്യപ്പന്‍ കാവിന് സമീപം ശനിയാഴ്ച (ഇന്ന്) രാവിലെ 6.30 ഓടെയാണ് അപകടം.
യുവാവ് തീവണ്ടിയില്‍ നിന്ന് വീണതുകണ്ട നാട്ടുകാര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തില്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയിലേക്കുള്ള ടിക്കറ്റ് ഇയാളുടെ കയ്യിലുണ്ട്.