NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആദ്യകുട്ടി മരിച്ചതും സമാന രീതിയിൽ ഭാര്യവീട്ടിൽ വച്ച് പിതാവിന്റെ പരാതിയിൽ കേസെടുത്തു

1 min read

പ്രതീകാത്മക ചിത്രം

കോഴിക്കോട് : തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.  പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.

മരിച്ച കുട്ടി രണ്ടാഴ്ച്ച മുമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.
അതേസമയം ഇവരുടെ 14 ദിവസം പ്രായമുള്ള ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.
മരണത്തിൽ സംശയമുണ്ടെന്ന പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.

ആദ്യകുട്ടി മരിച്ചതും സമാന രീതിയിൽ ഭാര്യവീട്ടിൽ വച്ച് ആണെന്നാണ് പരാതിയിൽ പറയുന്നത്.

ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. ഇപ്പോൾ വീണ്ടും ഒരു കുഞ്ഞ് കൂടി മരിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ പിതാവ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!