ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി


ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളാണ് ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഇതോടൊപ്പം സഭാ പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഓര്‍ത്തഡോക്സ് – യാക്കോബായ പ്രശ്ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സെമിത്തേരിയിലെ മൃതദേഹ സംസ്‌കാര പ്രശ്നം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ പരിഹരിച്ചു. സുപ്രീം കോടതി വിധിയിലെ മറ്റ് നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് സൂചന നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ ആരെന്ന കാര്യവും പരിശോധിക്കണം. സുപ്രീംകോടതി വിധി അനുസരിച്ച് ഇനി നടപ്പാക്കാനുള്ള കാര്യങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കണം. പ്രശ്ന പരിഹാരത്തിന് സംസ്ഥാന ഭരണകൂടം തയ്യാറല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ അപ്പീലില്‍ ഇടപെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹര്‍ജി പുതിയതായി പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കണമെന്നാണ് നിര്‍ദ്ദേശം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാം. സുപ്രീം കോടതി വിധിയിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കണമെന്നും സുപ്രീം കോടതിനിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും നല്‍കിയ അപ്പലീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.