മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ; അമ്മ തൂങ്ങിമരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

മലപ്പുറം മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം മഞ്ചേരി പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് ദാരുണമായ സംഭവം. ഒളമതിലിൽ സ്വദേശിനി മിനി (42), ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
മിനിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താൻ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് കുറിപ്പിലുള്ളതെന്നും പൊലീസ് പറഞ്ഞു.