വള്ളിക്കുന്നിൽ വീടിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ ; മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം


വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റിപ്പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
അത്താണിക്കൽ കോട്ടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി ഒറ്റക്കാണ് വീട്ടിൽ താമസം. ദുർഗന്ധം വന്നപ്പോൾ പ്രദേശവാസികൾ വീട്ടിൽ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.