NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം.

നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം.

വണ്ടൂർ സ്വദേശി ഏറാംതൊടിക സമീർ – ഷിജിയ ദമ്പതികളുടെ ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്.

നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം.

ക്വാർട്ടേഴ്സിന്റെ ഗേറ്റ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി.

ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: ഷെസ, അഫ്സി.

Leave a Reply

Your email address will not be published.