വള്ളിക്കുന്ന് അരിയല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


പരപ്പനങ്ങാടി: അരിയല്ലൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിനു സമീപം
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തൻപീടികയിലെ പാറമ്മൽ കുടുക്കേങ്ങിൽ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് മുഷ്ഫിഖ് (18) ആണ് മരിച്ചത്.
ഞായറാഴ്ച എട്ടരയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് പോസ്റ്റിലിടിച്ചു.
ഗുരുതര പരിക്കേറ്റ മുഷ്ഫിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാതാവ്: ഷെരീഫ
സഹോദരൻ: മുഷറഫ്.