പരപ്പനങ്ങാടിയിൽ ട്രാൻസ്ഫോർമറിൽ നിന്ന് തീ പടർന്ന് പുൽക്കാടുകൾക്ക് തീ പിടിച്ചു.


പരപ്പനങ്ങാടി : പരപ്പനങ്ങാടി ശാന്തിനഗറിൽ കൂരിയിൽ ക്ഷേത്രത്തിന് സമീപം ട്രാൻസ്ഫോർമറിൽ നിന്ന് നിന്ന് തീ പടർന്ന് പരിസരത്തെ പറമ്പിലെ പുൽക്കാടുകൾക്ക് തീ പിടിച്ചു.
കുപ്പാച്ചൻ സഫ് വാൻ, കുപ്പാച്ചൻ റഷീദ് എന്നിവരുടെ കൈവശമുള്ള 15 സെൻ്റ് ഭൂമിയിലാണ് തീ പടർന്നത്. ഇരുപ്പതോളം തെങ്ങിൻതൈ, കവുങ്ങ്, വാഴ എന്നിവയും മോട്ടോർ ഷെഡും തീ പിടിത്തതിൽ നശിച്ചു.
നാട്ടുകാരുടെ ഇടപെടൽമൂലം തീ കൂടുതൽ പടർന്നില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാൻസ്ഫോർമർ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി.
സി.പി.എം പരപ്പനങ്ങാടി ലോക്കൽകമ്മറ്റി അംഗം ചമ്മഞ്ചേരി വേണുഗോപാൽ, ചമ്മഞ്ചേരി മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.