വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി

ജാഥാ ക്യാപ്റ്റൻ ഇ.എസ്. ബിജു സംസാരിക്കുന്നു.

പരപ്പനങ്ങാടി : വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പരപ്പനങ്ങാടി യിൽ സ്വീകരണം നൽകി.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ പരപ്പനങ്ങാടി പയനിങ്ങൽ ജങ്‌ഷനിൽ നടന്ന സ്വീകരണ പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ടി.കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മുഹമ്മദ് കോയ, ജാഥാ ക്യാപ്റ്റൻ ഇ.എസ്.ബിജു, സ്വാഗതസംഘം കൺവിനർ ബാബുരാജ്, എ.വി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.