ഭർതൃ വീട്ടിൽ യുവതി തീ പൊള്ളലേറ്റു മരിച്ചു


പരപ്പനങ്ങാടി: ഭർതൃ വീട്ടിൽ യുവതി തീ പൊള്ളലേറ്റു മരിച്ചു. പരപ്പനങ്ങാടി ആവിൽ ബീച്ച് കോർമ്മത്ത് മുഹമ്മദിൻ്റെ ഭാര്യ സാജിദ (40) ആണ് പൊള്ളലേറ്റ് മരിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കും. പോലീസ് അന്വേഷണം ആരംഭിച്ചു.