കുടുംബ വഴക്ക് : ഭാര്യാപിതാവും ഭാര്യാസഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു

കൊല്ലപ്പെട്ട റിയാസ്

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
ആലപ്പുഴ പൂച്ചാക്കൽ അരൂക്കുറ്റി പഞ്ചായത്ത് വടുതല ജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന എറണാകുളം സ്വദേശിയായ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭാര്യാ പിതാവ് അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അഴകശ്ശേരി പറമ്പ് നാസർ, നാസറിൻ്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പോലീസ് കകസ്റ്റഡിയിലെടുത്തു.
റിയാസിൻ്റെ കൂട്ടുകാരൻ നിപുവിൻ്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.
നാസറിൻ്റെ മകളായ റെനീഷയെ ഭർത്താവ് റിയാസ് മർദ്ദിച്ചതിനെ ചോദ്യം ചെയ്തുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം