പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ; വടംവലി മത്സരത്തിൽ ഡി.ഡി. ഗ്രൂപ്പ് പാലത്തിങ്ങൽ ചാമ്പ്യന്മാർ


പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലി മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ വിജയികളായി.
ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന് ഡി.ഡി ഗ്രൂപ്പ് പങ്കെടുക്കും.
നഗരസഭാ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഡി.ഡി ഗ്രൂപ്പിന് ട്രോഫി വിതരണം ചെയ്തു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്, എൻ.കെ. ജാഫറലി, നഗരസഭ സ്പോർട്സ് കോഡിനേറ്റർ അരവിന്ദൻ എന്നിവർ പങ്കെടുത്തു.