വൈദ്യുതി നിരക്ക് വർധനക്കെതിരെ പരപ്പനങ്ങാടിയിൽ യൂത്ത് ലീഗ് കെ.എസ്.ഇ.ബി. ഓഫീസ് മാർച്ച് നടത്തി


പരപ്പനങ്ങാടി : വൈദ്യുതി ചാർജ് നിരക്ക് വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലി യൂത്ത് ലീഗ് നടത്തിയ കെ.എസ്.ഇ.ബി. ഓഫീസ് മാർച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ മുസ്തഫ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലി യൂത്ത് ലീഗ് പ്രസിഡന്റ് വി.എ. കബീർ അധ്യക്ഷത വഹിച്ചു.
പി.പി. ഷാഹുൽ ഹമീദ്, കെ.പി നൗഷാദ്, മുഹമ്മദ് ബിഷർ, ആസിഫ് പാട്ടശ്ശേരി, അസ്കർ ഊർപ്പാട്ടിൽ, പി.അലി അക്ബർ,നവാസ് ചിറമംഗലം, സിദ്ദീഖ് കളത്തിങ്ങൽ, നൗഫൽ ആലുങ്ങൽ, ടി.ആർ. റസാഖ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.