മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു


മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരിച്ചത്.
മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വാഴക്കാട് ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനുമാണ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും
മാതാവ് : ബിശാറ മുജീബ്. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്.
ജില്ലയില്‍ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.