പരപ്പനങ്ങാടിയിൽ ഓട്ടോറിക്ഷയിൽ വില്പനക്കെത്തിച്ച ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


പരപ്പനങ്ങാടി : ഓട്ടോറിക്ഷയിൽ വില്പനക്കെത്തിച്ച ഒരുകിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ. ആവിൽ ബീച്ചിൽ കരണമൻ യാസീനെ (27) യാണ് കെട്ടുങ്ങൽ ബീച്ചിൽ വെച്ച് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
തൃശ്ശൂർ ഡി.ഐ.ജിയുടെ റെയിഞ്ച് ലെവൽ കോമ്പിങ്ങിന്റെ ഭാഗമായി ജില്ലാപോലീസ് മേധാവിയുടെ നിർദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
പരപ്പനങ്ങാടി എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. രാമചന്ദ്രൻ,എസ്.സി.പി.ഒമാരായ അനിൽ കുമാർ, കെ.വി.അനിൽ, വിബീഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു.