NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു

നാട്ടികയിൽ നാടോടികളായ ആളുകൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ജെ.കെ. തിയേറ്ററിന് സമീപമായിരുന്നു അപകടം.

അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. തടി കയറ്റി വന്ന ലോറിയുടെ ഡ്രൈവറും കണ്ണൂർ സ്വദേശിയുമായ അലക്‌സിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ ക്ലീനറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ദേശീയപാതയ്ക്ക് സമീപം ഉറങ്ങുകയായിരുന്ന നാടോടികളായ കുടുംബത്തിലേക്ക് ലോറി ഇടിച്ചുകയറി ആളുകളെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റോഡ് പണി നടക്കുന്ന സ്ഥലത്താണ് നാടോടികളായ ആളുകളെ താമസിപ്പിച്ചത്. പണി നടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ലോറി ഡ്രൈവർ വഴിതിരിച്ചുവിടൽ ബോർഡ് അവഗണിച്ച് ടെൻ്റിൽ ഉറങ്ങിക്കിടന്നവരെ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.

 

അമിതവേഗതയിലെത്തിയ ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്താണ് റോഡിലിറങ്ങിയത്. ചിലർ ലോറിക്കടിയിൽ കുടുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published.