സ്ത്രീയെ ആക്രമിച്ച് സ്വർണമാല തട്ടിയെടുത്ത മൂന്നിയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ


പരപ്പനങ്ങാടി : തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ചു റോഡിൽ തള്ളിയിട്ടു മൂന്നേക്കാൽ പവൻ വരുന്ന സ്വർണമാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നിയൂർ കുന്നത്ത്പറമ്പ് പൊട്ടാനിക്കൽ അബ്ദുൽ റഹീം (39) നെയാണ് നാട്ടുകാരുടെ സഹായത്തോടെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് വള്ളിക്കുന്ന് ഒലിപ്രംകടവ് റോഡിൽ വെച്ചാണ് സംഭവം.
സ്കൂട്ടറിൽ എത്തിയാണ് ഇയാൾ സ്ത്രീയെ ആക്രമിച്ചു സ്വർണമാല പൊട്ടിച്ചു കടന്നത്.
ഇതോടെ നാട്ടുകാർ പിന്തുടർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പൊട്ടിച്ചെടുത്ത സ്വർണ്ണമാല ഇയാളിൽനിന്നും കണ്ടെടുത്തു.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.