വാർഡ് വിഭജനം; പരപ്പനങ്ങാടിയിൽ ഇനി 46 ഡിവിഷനുകൾ ; വിഭജനത്തിൽ അപാകതകളേറെയെന്ന് പരാതി, പുതുക്കിയ വാർഡുകൾ അറിയാം…


പരപ്പനങ്ങാടി : 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടിയിൽ ഇനി ഒന്ന് വർദ്ധിപ്പിച്ച് 46 ആയി. വാർഡുകളുടെ അതിർത്തി നിർണയത്തിൽ പരപ്പനങ്ങാടിയിൽ അപാകതകളേറെയെന്ന പരാതിയും. വിവിധ ഡിവിഷനുകളിലെ ഏതാനും ഭാഗങ്ങൾ കൂട്ടിച്ചേർത്തും ചിലഭാഗങ്ങൾ ഒഴിവാക്കിയുമാണ് പുതുക്കിയ വാർഡ് വിഭജനം നടന്നിട്ടുള്ളത്. നിലവിലെ മിക്ക ഡിവിഷനുകളുടെയും പേരും നമ്പറുകളും മാറിയിട്ടുണ്ട്. ജനസംഖ്യയിൽ ചില വാർഡുകളിലും എണ്ണം കൂടുതലും ചിലതിൽ കുറവുമുണ്ട്.
വാർഡുകളുടെ അതിർത്തി നിർണയത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് വൻതോതിൽ ആക്ഷേപങ്ങളുണ്ട്.
നിലവിലെ 45 ഡിവിഷനുകളിൽ യു.ഡി.എഫ് – 29, എൽ.ഡി.എഫ് -13, ബി.ജെ.പി.മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പുതുക്കിയ വാർഡ് നമ്പറും പേരും :
1- വടക്കേ കടപ്പുറം, 2- കല്ലിങ്ങൽ, 3-ഹെൽത്ത് സെന്റർ, 4-. ആനപ്പടി, 5- മൊടുവിങ്ങൽ, 6- കീഴ്ച്ചിറ, 7- കോവിലകം, 8- ഉള്ളണം ടൗൺ, 9- ഉള്ളണം നോർത്ത്, 10- എടത്തുരുത്തിക്കടവ്, 11- കുറിഞ്ഞീരിത്താഴം 12- തയ്യിലപ്പടി, 13- പനയത്തിൽ, 14- പുത്തരിക്കൽ, 15- സ്റ്റേഡിയം, 16- മൂച്ചക്കൽപാടം, 17- തണ്ടാണിപ്പുഴ, 18- കരിങ്കല്ലത്താണി, 19- അട്ടക്കുഴിങ്ങര, 20- പാലത്തിങ്ങൽ, 21- കീരനല്ലൂർ, 22- കൊട്ടന്തല, 23 അറ്റത്തങ്ങാടി, 24- ചിറമംഗലം, 25- ചിറമംഗലം ടൗൺ, 26- ഉപ്പിണിപ്പുറം, 27- ആവിയിൽ ബീച്ച്, 28- കുറിക്കൾ റോഡ്, 29- പുത്തൻപീടിക, 30- സദ്ദാം ബീച്ച്, 31- പുത്തൻകടപ്പുറം സൗത്ത്, 32- എൻ.സി.സി. റോഡ്, 33- പരപ്പനങ്ങാടി സൗത്ത്, 34- പരപ്പനങ്ങാടി ടൗൺ, 35- പുത്തൻകടപ്പുറം, 36 ഒട്ടുമ്മൽ സൗത്ത്, 37- അഞ്ചപ്പുര, 38- ചാപ്പപ്പടി, 39- യാറത്തിങ്ങൽ, 40- പൊർണൂർപാടം, 41- കൊടപ്പാളി, 42- നെടുവ, 43-ചെട്ടിപ്പടി ഈസ്റ്റ്, 44- ചെട്ടിപ്പടി, 45 ചെങ്ങോട്ട് പാടം, 46- ആലുങ്ങൽ സെന്റർ.
വാർഡുകളുടെ അതിർത്തി നിർണയത്തിൽ അപാകതകൾ നിരവധിയുണ്ടെന്നും അതിനെതിരെ അപ്പീൽ നൽകുമെന്നും മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി സി. അബ്ദുറഹ്മാൻ കുട്ടി പറഞ്ഞു.
അതേസമയം വാർഡുകളുടെ അതിർത്തി നിർണയം അശാസ്ത്രീയമാണെന്നും ലീഗ് തയ്യാറാക്കി നൽകിയ പട്ടികയിൽ സെക്രട്ടറി ഒപ്പുവെച്ചു നല്കിയതാണെന്നും നഗരസഭാ പ്രതിപക്ഷ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ ആരോപിച്ചു.