പരപ്പനങ്ങാടിയിൽ ചപ്പാത്തി കമ്പനിക്ക് നഗരസഭ ആരോഗ്യവിഭാഗം 10,000 രൂപ പിഴ ചുമത്തി


പരപ്പനങ്ങാടി: നഹാസ് ആശുപത്രി ജംഗ്ഷനിലുള്ള ജസ്നഗര ചപ്പാത്തി കമ്പനിക്ക് നഗരസഭ ആരോഗ്യ വിഭാഗം 10,000 രൂപ പിഴ ചുമത്തി.
മാലിന്യങ്ങൾ അലക്ഷ്യമായ രീതിയിൽ നിക്ഷേപിച്ചതിനാണ് ആരോഗ്യ വിഭാഗം പിഴ ചുമത്തിയത്.
നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം പ്രാദേശിക പൊതുജനാരോഗ്യ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പൊതുജനാരോഗ്യ സമിതി ചെയർമാനും നഗരസഭാധ്യക്ഷനുമായ പി.പി. ഷാഹുൽ ഹമീദ്, നഗരസഭ ക്‌ളീൻ സിറ്റി മാനേജർ ജയചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശ്രീജി, നെടുവ സാമൂഹ്യാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ.അനൂപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ഇവർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് സെക്രട്ടറി പിഴ ഈടാക്കിയത്