ജോലിക്കിടെ ഗ്രൈന്റർ ദേഹത്തുകൊണ്ട് തൊഴിലാളിക്ക് ദാരുണാന്ത്യം.

പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്റർ ദേഹത്തുതട്ടി ഗുരുതര പരുക്കേറ്റ് തൊഴിലാളി മരിച്ചു.
ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32) ആണു മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
ഷെഡ്ഡിലെ ജോലിക്കിടെ ഗ്രൈന്റർ വീണപ്പോൾ ദേഹത്തേക്കു പതിക്കുകയായിരുന്നു.
ചെറിയ ഉയരത്തിൽ നിന്നാണു വീണതെങ്കിലും ഗ്രൈന്ററിന്റെ ബ്ലേഡ് തട്ടി ഗുരുതര പരുക്കേൽക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.