യുവതീ യുവാക്കൾക്ക് തൊഴിൽ ; പ്രയുക്തി തൊഴിൽമേള 26 ന് പരപ്പനങ്ങാടി ഐ.ടി.ഐ. യിൽ


പരപ്പനങ്ങാടി : തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽദാതാക്കളുമായി സഹകരിച്ച് നടത്തപ്പെടുന്ന പ്രയുക്തി തൊഴിൽമേള ശനിയാഴ്ച രാവിലെ 10.30 ന് പുത്തരിക്കലിലുള്ള പരപ്പനങ്ങാടി ഐ.ടി.ഐ. യിൽ വെച്ച് നടക്കും.
വിവിധ തൊഴിൽ മേഖലകളിലെ നാൽപ്പതിലധികം ഉദ്യോഗദായകരും ആയിരത്തിഅഞ്ഞൂറിൽ അധികം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്താംക്ലാസ് മുതലുള്ള ഏത് യോഗ്യതയുള്ളവർക്കും മേളയിൽ പങ്കെടുക്കാം.
തൊഴിൽമേള തിരൂർ സബ് കലക്ടർ ദിലിപ് കൈനിക്കര ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ (ഐ.സി.) സുനിത എസ് വർമ്മ, മലപ്പുറം എംപ്ലോയ്മെന്റ് ഓഫീസർ (വി.ജി) ടി. ബിന്ദു എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഇ.സി.സി.സി. ജനറൽ സെക്രട്ടറി ഇ.ഒ. അബ്ദുൽ ഹമീദ്, ഐ.ടി.ഐ. കോർഡിനേറ്റർ സി.വി. അബ്ദുൽ ലത്തീഫ്, ഐ.ടി.ഐ. മാനേജർ ഷാഹുൽ അമീർ, ഐ.ടി.ഐ. പ്രിൻസിപ്പാൾ ടി. മിഥുൻ എന്നിവർ പങ്കെടുത്തു.
ഫോൺ : 9526560203