പരപ്പനങ്ങാടി മുനിസിപ്പൽതല സ്കൂൾ കലാമേള സമാപിച്ചു; ചിറമംഗലം എ.യു.പി.എസ്. ജേതാക്കൾ


പരപ്പനങ്ങാടി : രണ്ടുദിവസങ്ങളിലായി പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ച മുനിസിപ്പൽതല സ്കൂൾ കലാമേള സമാപിച്ചു.
നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽഹമീദ് മേള ഉദ്‌ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.
ജനറൽ വിഭാഗത്തിൽ ചിറമംഗലം എ.യു.പി.എസ്, ഉള്ളണം എ.എം.യു.പി.എസ്. രണ്ടാം സ്ഥാനവും പാലത്തിങ്ങൽ എ.എം.യു.പി. മൂന്നാം സ്ഥാനവും നേടി.
അറബിക് സാഹിത്യോത്സവത്തിൽ പാലത്തിങ്ങൽ എ.എം.യു.പി. സ്കൂൾ, നെടുവ സൗത്ത് എ.എം.എൽ.പി.എസ് എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. സി.ഡബ്ലിയു.എസ്.എൻ. വിഭാഗത്തിൽ പാലത്തിങ്ങൽ എ.എം.യു.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി.
സമാപന സമ്മേളനം ഉദ്‌ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് നിർവഹിച്ചു.
നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു, കൗൺസിലർമാരായ അസീസ് കൂളത്ത്, എൻ.കെ. ജാഫർ, എ.വി. ഹസ്സൻകോയ, കെ.പി. മെറീന ടീച്ചർ, സമീന മൂഴിക്കൽ, പി.ടി.എ. പ്രസിഡന്റ് കോയ പിലാശ്ശേരി,
പ്രഥമാധ്യാപിക സൗദ, സുഷമ ടീച്ചർ, പി.എം.ഇ.എസ്. കമ്മിറ്റി പ്രസിഡന്റ് താപ്പി അബ്ദുള്ള കുട്ടി ഹാജി, എം.അഹമ്മദലി ബാവ, കരീം ഹാജി, സമദ് മാസ്റ്റർ, ഹബീബ് കുന്നുമ്മൽ,
കെ.വി.പി. അഫ്സൽ, പി.ഒ. മുനീർ, പി.ടി.എ ഭാരവാഹികളായ ഫാഹിദ്, സമീർ, അധ്യാപകർ, രക്ഷിതാക്കൾ സംബന്ധിച്ചു.