കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ
കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു.
നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.
സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കൊല്ലപ്പെട്ട ഇർഷാദ് അടൂർ ക്യാമ്പിലെ പൊലീസുകാരനാണ്.
ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള ഇർഷാദിൻ്റെ സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. ലഹരി ഇടപാടാനോ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
