തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം പുഴയില്‍ കണ്ടെടുത്തു.


തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം കീരനല്ലൂര്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്.
തിരച്ചിലിനൊടുവിൽ പള്ളിപ്പടി-അട്ടക്കുഴിങ്ങര പനംകുണ്ട് ഭാഗത്ത് ഇദ്ദേഹം ഉപയോഗിച്ച് വന്നിരുന്ന ടോർച്ച് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും ട്രോമാകേർ വളണ്ടിയർമാരും നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
പിന്നീട് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണ് മൃതദേഹം പുഴയിൽ നിന്നെടുത്തത്.
ഇരു കൈകളും തോർത്ത് ഉപയോഗിച്ച് കൂട്ടി കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
സംഭവ സ്ഥലത്തെത്തിയ താലൂക്ക് തഹസിൽ ദാരുടെ സാനിധ്യത്തിൽ തിരൂരങ്ങാടി പോലീസ് ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.