NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തില്‍ ഇടത് കൊടുങ്കാറ്റ്; ചരിത്രം തിരുത്തി തുടര്‍ഭരണത്തിന് കളമൊരുങ്ങി

കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 92 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

45 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലീഡ് നില.

കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 12 ലും എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. കൊല്ലത്ത് 11 സീറ്റില്‍ ഒമ്പതിടത്തും തൃശ്ശൂരില്‍ 13 ല്‍ 12 ഇടത്തും കണ്ണൂരില്‍ 11 ല്‍ ഒമ്പതിടത്തും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.

പേരാമ്പ്ര, തിരുവമ്പാടി, ഉടുമ്പന്‍ചോല, ഇടുക്കി എന്നിവിടങ്ങളില്‍ ഇതിനോടകം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.

 

Leave a Reply

Your email address will not be published.