NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടൻ സിദ്ദിഖ് ഒളിവിൽ; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി; അറസ്റ്റിനായി നീക്കം

ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടൻ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി അന്വേഷണ സംഘം.

 

വിദേശത്തേക്ക് കടക്കാതിരിക്കാനായാണ് വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പോകും.

 

സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇന്ന് രാവിലെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *