കോവിഡ് നിയമ ലംഘനം: പി.കെ.ഫിറോസ് അടക്കം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കേസ്


പരപ്പനങ്ങാടി: കോവിഡ് നിയമം ലംഘിച്ച് അവാർഡ് ദാനം നടത്തിയ നടപടിയിൽ പരാതിയെ തുടർന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനടക്കം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻ കാവിൽ എം.എസ്.എഫ് നേതാവായ ഷബീബ് പയേരിക്ക് സി.എ.അവസാന അഖിലേന്ത്യ പരീക്ഷയിൽ വിജയം കരസ്ഥമാക്കിയതിന് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ അവാർഡ് ദാനം ഉള്ളണത്ത് നടത്തിയിരുന്നു.
ഇതിൻ്റെ ഉത്ഘാടനം നിർവഹിച്ച സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ.ഫിറോസ്, മുൻസിപ്പൽ കൗൺസിലറും സ്റ്റാൻ്റിൻ കമ്മറ്റി ചെയർമാൻമാരുമായ ഷാഹുൽ ഹമീദ്, നിസാർ അഹമ്മദ് തുടങ്ങി പത്ത് പേരടങ്ങുന്ന ലീഗ് നേതാക്കൾക്കെതിരെ സി.പി.എം.പ്രവർത്തകനായ മുജീബ് എ.പി.യുടെ പരാതിയിലാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് കോവിഡ് നിയമ ലംഘനത്തിൻ്റെ പേരിൽ കേസ്സെടുത്തത്.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ 2 ഡിവിഷനിൽ കണ്ടയിൻ്റ്മെൻ സോണായി പ്രഖ്യാപിക്കുകയും, ആളുകളുടെ ഒത്തുചേരലിന് കർശന നിലപാടെടുക്കുന്ന ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റിയുടെ ചെയർമാനടക്കം നിരവധി പേര് ഒത്തുചേർന്നത് നിയമ ലംഘനമാണെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് കേസ്.
പരിപാടിയുടെ ഫോട്ടൊ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഈ ഫോട്ടോ സഹിതമാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്തതായി പരപ്പനങ്ങാടി സി.ഐ.പറഞ്ഞു.
പരാതിയില്‍ പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി പതിനഞ്ച് പേരുടെ പേരിലാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.