NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജെയ്‌സൺ പോളും, രാമചന്ദ്രനും,ബാബുരാജും നബിദിനത്തിനു വിളമ്പിയത് മത സൗഹാർദ്ദത്തിന്റെ മധുരപ്പായസം.

ജെയ്‌സൺ പോളും, രാമചന്ദ്രനും,ബാബുരാജും നബിദിനത്തിനു വിളമ്പിയത്  മതസൗഹാർദ്ദത്തിന്റെ മധുരപ്പായസം.
കോട്ടയ്ക്കൽ എടരിക്കോട് മുനവ്വിറുൽ ഇസ്‌ലാം മദ്രസ ഘോഷയാത്രയിലെ എഴുനൂറോളം പേർക്കാണ് ഇവർ പായസ വിതരണം നടത്തിയത്. എട്ടുമാസം മുമ്പ് കോട്ടയ്ക്കൽ എത്തിയ എടരിക്കോട് സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഓഫീസ് മാനേജർ ഇടുക്കി സ്വദേശിയായ ജെയ്‌സൺ പോൾ പ്രദേശത്തെ ജനങ്ങളുടെ സ്നേഹത്തിനും സാഹോദര്യത്തിനും നൽകിയ ആദരമാണ് പായസ വിതരണം.
സ്ഥാപനത്തിന്റെ എം.ഡി തൃശൂർ സ്വദേശിയായ രാകേഷ് രവീന്ദ്രനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾത്തന്നെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു..
സി.ഇ.ഒ രജീഷ്,ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അജിത് മോഹൻ, ജി.എം വിജേഷ് എന്നിവർക്കും ആവേശമായതോടെ മദ്രസ അധ്യാപകൻ  ഹസീബ് ഫൈസിയെ വിവരം അറിയിക്കുകയായിരുന്നു.
രാവിലെത്തന്നെ ജെയ്‌സൺ പോളും, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാമചന്ദ്രനും, ബാബുരാജും സ്ഥലത്തെത്തി.ഒൻപത് മണിയോടെ കുട്ടികൾക്ക് പായസ വിതരണം നടത്തി.
ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത സന്തോഷമാണ് നബിദിനത്തിന് കുട്ടികൾക്ക് നൽകിയപായസവിതരണത്തിലൂടെ ലഭിച്ചതെന്ന് ഇവർ പറയുന്നു. മുനവ്വിറുൽ ഇസ്‌ലാം മദ്രസ അധ്യാപകരായ ഹസീബ് ഫൈസി, മുജീബ് ഫൈസി, ഹകീം മുസ്‌ലിയാർ, സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് പാടഞ്ചേരി, കൺവീനർ ഹുസ്സൈൻ തങ്ങൾ, സ്പർശ ജീവനക്കാരായ എ റിയാസ്,സി റഹൂഫ് കൂടാതെ ഇന്ത്യനൂർ സ്വദേശി പാലക്കത്തൊടി ശങ്കരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *