മരം മുറിച്ച് കടത്തിയ കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമം; എസ്പി സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണം പുറത്ത്


മരം മുറിച്ച് കടത്തിയ കേസില്‍ പരാതി പിന്‍വലിക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമം. എസ്പി ക്യാംപ് ഓഫിസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിക്കാനാണ് എസ്പി എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് വിവരം. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എസ്പി സുജിത് ദാസ് പിവി അന്‍വറിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിജിപി ആയാലും തന്റെ സേവനം പി വി അന്‍വറിന് ഉണ്ടാകുമെന്നും എസ്പി സുജിത് ദാസ് വാഗ്ദാനം ചെയ്യുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയാണ് എഡിജിപി എം ആര് അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. അതേസമയം പിവി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി.