നടൻ മുകേഷിന് താത്കാലിക ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് കോടതി


മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. നടിയുടെ ലൈംഗികാരോപണ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി മുകേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുന്‍കൂര്‍ ജാമ്യം. സെപ്റ്റംബര്‍ മൂന്ന് വരെ അറസ്റ്റ് പാടില്ല. മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ കൊച്ചി മരട് പോലീസാണ് കേസെടുത്തത്.
എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. ഇതിന് പിന്നാലെയാണ് മുകേഷ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്.