NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപിയുടെ കൈയേറ്റം; പിടിച്ചുതള്ളി, ക്ഷുഭിതനായി സിനിമാ സ്റ്റൈലിൽ കേന്ദ്രമന്ത്രി

തൃശൂരിൽ മാധ്യമപ്രവർത്തകർക്ക് നേരെ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ കൈയേറ്റം.

 

മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവ‍ർകത്തകരെ കേന്ദ്രമന്ത്രി കയ്യേറ്റം ചെയ്തു.

ചോദ്യങ്ങളുമായി എത്തിയ മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയായിരുന്നു സുരേഷ് ഗോപി.’

 

‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മാധ്യമ പ്രവർത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി കാറിൽ കയറി.

തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ​ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു.

 

എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നിൽക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു.

മുകേഷ് വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ​ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്.

 

എന്നാൽ പ്രകോപിതനായി സിനിമാ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് പോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തിൽ കണ്ടത്.

 

ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *