സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോങ് സർവീസ് ഡെക്കറേഷൻ സംസ്ഥാന അവാർഡ് ഷക്കീല ടീച്ചർക്ക്


പരപ്പനങ്ങാടി: സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോങ് സർവീസ് ഡെക്കറേഷൻ സംസ്ഥാന അവാർഡിന് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ് അധ്യാപിക കെ. ഷക്കീല അർഹയായി.
കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ ഇരുപത് വർഷം പൂർത്തിയാക്കിയ മികച്ച യൂണിറ്റ് ലീഡർമാർക്ക് നൽകുന്ന അവാർഡാണിത്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രംഗത്തെ 20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡ്.
നിലവിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ ആണ്.
തിരുവനന്തപുരം ശിക്ഷക് സദനിൽ വെച്ച് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസിൽ നിന്ന് അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.