NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ;സി.പി.എം ബഹുജന മാർച്ചും ധർണ്ണയും നടത്തി.

ബഹുജന മാർച്ചും ധർണ്ണയും  ഇ. ജയൻ ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.എം. പരപ്പനങ്ങാടി, നെടുവ, ചെട്ടിപ്പടി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ  ബഹുജന മാർച്ചും ധർണ്ണയും നടത്തി.
വെള്ളക്കെട്ടിന് പരിഹാരം കാണുക, തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുക, ഊർപ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടിപ്പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
നഹാസ് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ പോലീസ് തടഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ. ജയൻധർണ്ണ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എൻ.എം. ഷമേജ് അധ്യക്ഷനായി.
തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഏരിയ കമ്മറ്റിയംഗം ടി. കാർത്തികേയൻ, പാലക്കണ്ടി വേലായുധൻ, എം.പി. സുരേഷ് ബാബു, കെ. ഉണ്ണികൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, എം. ബൈജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *