ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫെയർ കമ്മിറ്റി അവാർഡ് ദാന സമ്മേളനം നടത്തി


പരപ്പനങ്ങാടി : ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫെയർ കമ്മിറ്റി അവാർഡ് ദാന സമ്മേളനം കുട്ടി അഹമ്മദ് കുട്ടി നഗറിൽ ഡോ: എം.പി അബ്ദുസമദാനി എം.പി. ഉദ്ഘാടനം ചെയ്തു.
സി.സി.മുഹമ്മദ് കുട്ടി മുസ്ല്യാർ ,മുൻ എം.എൽ.എ അഡ്വ.എം മൊയ്തീൻ കുട്ടി ഹാജി, സി.കുഞ്ഞാലൻ ഹാജി, മൂഴിക്കൽ മൂസഹാജി, പി.സി കുട്ടി ഹാജി സ്മാരക അവാർഡുകളും സ്കോളർഷിപ്പും ഭവന, ചികിത്സാ സഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.താപ്പി അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷനായി.
പ്രവാസി ഭവൻ പദ്ധതി ധനസഹായ വിതരണം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു.വി.കെ.എം.എ.റഹ്മാനെ ചടങ്ങിൽ ആദരിച്ചു. അസിം ചെമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് പി.എസ്.എച്ച്.തങ്ങൾ, നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ്, പി.വി.പി. അസ്ലം, പി.കെ.മുഹമ്മദ് സുഹൈൽ, എ.ഉസ്മാൻ, സി.അബ്ദുറഹിമാൻ കുട്ടി, സി.ടി.നാസർ, പി.വി.ഹാഫിസ് മുഹമ്മദ്, വി.പി.മുസ്തഫ, അബ്ദുറഹിമാൻ, എം.വി ഹബീബുറഹ്മാൻ, എം.പി.റഊഫ്, എം.യൂസഫ് ഹാജി, മജീദ് പുകയൂർ, പി.സി.നജീബ്, സി. അബൂബക്കർ ഹാജി, ഷമീന മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.