വയനാട് പുനരധിവാസ പദ്ധതി ; താപ്പി അബ്ദുള്ള കുട്ടി ഹാജി വിട്ടുനൽകിയ 50 സെന്റ് ഭൂമിയുടെ രേഖകൾ കൈമാറി.


സംസ്ഥാന മുസ്‌ലിം ലീഗ് കമ്മറ്റിയുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലറും കെ.എം.സി.സി നേതാവുമായ വ്യവസായ പ്രമുഖൻ താപ്പി അബ്ദുള്ള കുട്ടി ഹാജി സൗജന്യമായി വിട്ടുനൽകിയ 50 സെന്റ് ഭൂമിയുടെ രേഖകൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.
പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയാണ് അബ്ദുള്ള കുട്ടി ഹാജി.
പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, കെ.കുഞ്ഞിമരക്കാർ, അലി തെക്കെപ്പാട്ട്, സി അബ്ദുറഹ്മാൻ കുട്ടി, കെ.കെ. മുസ്തഫ തങ്ങൾ, സി.ടി. അബ്ദുൽ നാസർ, പി.എം.എ സമീർ, അസീസ് കൂളത്ത്, ജിദ്ദ കെ.എം.സി.സി. നേതാക്കളായ വി.പി. മുസ്തഫ, മജീദ് പുകയൂർ, എം.വി. ഹബീബുറഹ്മാൻ, പി.കെ. സുഹൈൽ, പി.സി. നജീബ് സംബന്ധിച്ചു.