പരപ്പനങ്ങാടി ചിറമംഗലത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.


പരപ്പനങ്ങാടി: കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തൈക്വാൻഡോ പരിശീലകനായ ഉപ്പുണ്ണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പൂരപ്പുഴയിലെ കരാട്ടെ പരിശീലനത്തിനായി നടന്നുപോകുംവഴി ചിറമംഗലം ടർഫിനു സമീപമാണ് അപകടം.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
പിതാവ് : പരേതനായ രാമൻ, മാതാവ് : ചിന്ന.
ഭാര്യ : സുബിത.
മക്കൾ : ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദർശ്,
പരപ്പനങ്ങാടി നഗരസഭാ മുൻ കൗൺസിലർ ഹരിദാസൻ സഹോദരനാണ്.