വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി ഓട്ടോ ഡ്രൈവർമാർ.


പരപ്പനങ്ങാടി : വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി പരപ്പനങ്ങാടി പയനിങ്ങൽ ഓട്ടോ ഡ്രൈവേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ സഹായധന സമാഹരണം നടത്തി.
കരോക്കോ പാട്ട് പരിപാടിയിലൂടെയാണ് പൊതുജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തിയത്.
ഫണ്ട് സമാഹരണം ജിൽഷാദ് ഉദ്‌ഘാടനം ചെയ്തു.
ഗ്രൂപ്പ് അഡ്മിൻ എ.പി. ഹബീബ് അധ്യക്ഷത വഹിച്ചു.
ഓട്ടോ ഡ്രൈവർമാരായ മുനീർ, ജാഫർ, റസാക്ക്, ജംഷീർ, ഉമ്മർ, സഫീർ, സുഹൈബ്, മുജീബ് റഹ്മാൻ, അലി, റാഷിദ്, ഷറഫുദ്ദീൻ, നവാസ്, ബഷീർ എന്നിവർ നേതൃത്വം നൽകി.
സമാഹരിച്ച തുക വയനാട് ജില്ലാ കലക്ടർക്ക് കൈമാറുമെന്ന് കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു.