പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി ചേളാരി സ്വദേശി മരിച്ചു.


പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി ചേളാരി സ്വദേശി മരിച്ചു.
ചേളാരി പാണക്കാട് മാളിയേക്കൽ അബ്ദുൽ റസാഖ്(59) ആണ് മരിച്ചത്.
ചെട്ടിപ്പടി റെയിൽവെ ഗേറ്റിന് സമീപമാണ് ട്രെയിൻ തട്ടിയത്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.