തിരൂരിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട: സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.


തിരൂരിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട:സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ടയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
ശനിയാഴ്ച (ഇന്ന്) പുലർച്ചെ നാലുമണിക്ക് തിരൂർ എക്സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും എക്സൈസ് റെയിഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38), ബംഗാൾ സ്വദേശികളായ പാറുൽ ബീവി (38), അർജുന ബീവി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 12 കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
എക്സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവുകടത്തുന്ന ലോബിയിലെ കണ്ണികളാണ് ഇവരെന്ന്
തിരൂർ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയൻ പറഞ്ഞു.
ഇവിടെ ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറകച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതും പണം മുടക്കുന്നതും അറസ്റ്റിലായ തിരുരങ്ങാടി തെന്നല സ്വദേശി റഫീഖ് ആണ്.
ഈ ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇനിയും പ്രതികൾ പിടിയിലാകുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർമാരായ കെ. ഷിബു ശങ്കർ, കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ, തീരുർ എക്സസൈസ് റൈഞ്ജ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശരത്, ദീപു, കെ.വി. റിബീഷ്, വനിത സിവിൽ എക്സ്സൈസ്ഓഫീസർമാരായെ കെ. സ്മിത, സിപി. സജിത, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ അടങ്ങിയ ടീമാണ് ഇവരെ പിടികൂടിയത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.