പരപ്പനങ്ങാടിയിൽ ഖൈറുന്നീസ താഹിർ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.


പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ മുസ്ലിം ലീഗിലെ ഖൈറുന്നീസ താഹിർ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന മുസ്ലിം ലീഗിലെ പി.പി.ഷാഹുൽഹമീദ് നഗരസഭാ ചെയർമാൻ ആയതോടെയാണ് ഒഴിവുവന്ന ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് ഖൈറുന്നീസ താഹിർ തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ ഡിവിഷൻ 18 ൽ നിന്നുള്ള കൗൺസിലറാണ്.
2010-15 വർഷത്തിൽ അന്നത്തെ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്നു ഖൈറുന്നീസ.