പെരുന്നാൾ ദിനത്തിൽ പരപ്പനങ്ങാടിയിൽ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല.


പരപ്പനങ്ങാടി: പെരുന്നാൾ ദിനത്തിൽ ജയകേരള തിയേറ്റർ റോഡിൽ റെയിൽവേ പാളത്തിന്
സമീപം വീട്ടുവളപ്പിലെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല.
ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് കാസർക്കോട് നിന്ന് മംഗലാപുരത്തേക്കുള്ള ട്രയിൻ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.
കറുപ്പ് വരയൻ ഷർട്ടാണ് ധരിച്ചിട്ടുള്ളത്.
മെലിഞ്ഞ ശരീരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആളെ തിരിച്ചറിയുന്നവർ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
ഫോൺ : 0494 2410260